l
കൂത്താട്ടുകുളം ഗവ.ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഐ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം അനൂപ് ജേക്കബ് എം.എൽ .എ.നിർവഹിക്കുന്നു.

കൂത്താട്ടുകുളം: ഗവ. ആശുപത്രിയി​ൽ നഗരസഭ പുതിയതായി നിർമ്മിക്കുന്ന ഐ.പി. ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ എ നിർവഹിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 6 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എൻ. പ്രഭകുമാർ , സി.വി. ബേബി, സണ്ണി കുര്യാക്കോസ്, ഓമന മണിയൻ , വൽസ ബേബി അംഗങ്ങളായ പ്രിൻസ് പോൾ ജോൺ, ബിജു ജോൺ , വിജയ ശിവൻ , സാറാ. ടി.എസ്, ലീല കുര്യാക്കോസ്, ജീനാമ്മ സിബി, എം.എം.അശോകൻ, ഗ്രേസി ജോർജ്, എ.എസ്.രാജൻ , നളിനി ബാലകൃഷ്ണൻ , നളിനി ബാലകൃഷ്ണൻ ,തോമസ് ജോൺ ,എൻ.കെ.വിജയൻ , ഡോ.മിനി ആന്റണി എന്നി​വർ പ്രസംഗിച്ചു.