കൊച്ചി : സാമ്പത്തിക സംവരണം പുനഃപരിശോധിക്കണമെന്ന് കേരള സാംബവർ സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സാമൂഹിക ഘടനയിൽ ദൂരവ്യാപകമായ പ്രത്യാഘാതത്തിന് വഴിതെളിക്കുന്ന സാമ്പത്തിക സംവരണ പ്രഖ്യാപനത്തിനെതിരെ മാർച്ച് ഏഴിന് സെക്രട്ടേറിയറ്റിന് മുന്നിൽ തുല്യനീതി സംഗമം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ അറിയിച്ചു.
ഫെബ്രുവരി 24ന് കാസർകോട്ടു നിന്നു തുല്യനീതി യാത്ര ആരംഭിക്കും. കെ.പി.എം.എസ് ഉൾപ്പെടെ വിവിധ പിന്നാക്ക സമുദായങ്ങളെ ഒന്നിച്ചു ചേർത്താണ് സംഘടിപ്പിക്കുകയെന്ന് രക്ഷാധികാരി വെണ്ണിക്കുളം മാധവൻ, പ്രസിഡന്റ് എം .വി. ജയപ്രകാശ്, ടി .കെ.ചാരു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.