മൂവാറ്റുപുഴ : വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ സർക്കാരിന്റെ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ വിദ്യാലയ മന്ദിരത്തിന്റെയും പി.ടി.എ,സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് നിർമ്മിച്ച സഹപാഠിക്കൊരു സ്‌നേഹഭവനം വീടിന്റെയും ഉദ്ഘാടനം. വി.പി. സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശൻ അദ്ധ്യക്ഷത വഹിച്ചു. ഗോപി കോട്ടമുറിക്കൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. വി. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം ലതാ സോമൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈനി കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, എം.പി.ടി.എ പ്രസിഡന്റ് ജോളി റെജി, മുൻ പി.ടി.എ പ്രസിഡന്റ് കെ.കെ. സോമൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി സ്വാഗതവും പ്രിൻസിപ്പൽ അനിത കെ.നായർ നന്ദിയും പറഞ്ഞു.