road
കിടങ്ങൂർ കനാൽറോഡ് റോജി.എം. ജോൺഎം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽ ഇടതുകര കനാൽറോഡ് റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മൂന്നുപതിറ്റാണ്ടായി ഇതിലൂടെയുള്ള യാത്ര ക്ലേശമായിരുന്നു. റോഡ് ഒരു കിലോമീറ്റർ നീളത്തിൽ 35 ലക്ഷം രൂപ ചെലവിലാണ് ടാറിംഗ് നടത്തിയത്. അങ്കമാലിക്കുള്ള ബൈപ്പാസ് റോഡായി ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമ്മാണം . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം എൽസി വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, ജോസഫ് പാറേക്കാട്ടിൽ, എം.എം ജെയ്സൺ, ജിൻറ്റോ വർഗീസ്, വിൻസി ജോയി, സന്തോഷ് പണിക്കർ, സി.ഒ ജോസഫ്, എം.എസ്. രതീഷ്, ഷീല ജോൺസൺ എന്നിവർ പ്രസംഗിച്ചു.