അങ്കമാലി: കിടങ്ങൂർ ശ്രീ കോവാട്ട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി ചെറായി ഷാജി കൊടിയേറ്റി. ഇന്ന് രാവിലെ ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, സർവൈശ്വര്യപൂജ, വൈകിട്ട് പടിഞ്ഞാറ് ഭാഗത്തനിന്നുള്ള താലം എഴുന്നള്ളിപ്പ്, സർപ്പക്കളം, സർപ്പംപാട്ട്. നാളെ രാവിലെ നവകലശാഭിഷേകം, വൈകിട്ട് താലംഘോഷയാത്ര, ദീപാരാധന, മഹാപ്രസാദ ഊട്ട്, തായമ്പക, എതിരേൽപ്പ്, മഹാഗുരുതി സമർപ്പണം എന്നിവ ഉണ്ടാകും.