mvpa63
ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ് സ്കൂളിൽ നടന്ന ജൈവ വെണ്ടയുടെ വിളവെടുപ്പ് പ്രിൻസിപ്പൽ റോണി മാത്യു നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം, കാർഷിക ക്ലബ്, സീഡ് ക്ലബ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്ത പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു നിർവഹിച്ചു. വെണ്ടയിൽ നിന്നാണ് ആദ്യം വിളവ്‌ എടുത്തത്. പറിച്ചെടുത്ത പച്ചക്കറി മുഴുവൻ സ്കൂൾ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി സ്കൂൾ പ്രഥമ അദ്ധ്യാപകൻ കെ.സജികുമാറിന് കൈമാറി. പി ടി എ പ്രസിഡന്റ് പി.ടി. അനിൽകുമാർ, കാർഷിക ക്ലബ് കൺവീനർ പൗലോസ്.ടി, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ.ആർ, സീനിയർ അസിസ്റ്റന്റ് ഡോ. അബിത രാമചന്ദ്രൻ, കരിയർ മിസ്ട്രസ് കൃഷ്ണപ്രിയ.പി, ബദരിയ പി.എസ്, ശോഭന എം.എം, അസീസ് കുന്നപ്പള്ളി, അനൂപ് തങ്കപ്പൻ, ഷീബ എം.ഐ, ചലിത ചാക്കപ്പൻ, സുമിത, ലിറ്റ തുടങ്ങിയവർ വിളവെടുപ്പ് ഉത്സവത്തിൽ പങ്കെടുത്തു.