മൂവാറ്റുപുഴ: കൊയ്ത്തുത്സവത്തോടെ കർഷകസംഘം മുളവൂർ വില്ലേജിലെ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. മുളവൂർ പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം വാർഡ് മെമ്പർ എ.ജി. മനോജ് ഉദ്ഘാടനം ചെയ്തു. പാടവരമ്പത്തു ചേർന്ന യോഗത്തിൽ കർഷകസംഘം മെമ്പർഷിപ്പ് വിതരണം സി.പി.എം ലോക്കൽ സെക്രട്ടറി വി.എസ്. മുരളി കാർത്ത്യായനിക്ക് നൽകി ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ബൈജു ശിവൻ, സി.സി. ഉണ്ണിക്കൃഷ്ണൻ, ഷീല രവി, ഷാജി ഇക്കരക്കുടിയിൽ എന്നിവർ സംസാരിച്ചു.