leena-maria-paul

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്‌പ്പ് കേസിൽ നടി ലീന മരിയ പോളിൽ നിന്ന് അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു. കൊച്ചിയിലെ അവരുടെ അഭിഭാഷകന്റെ വീട്ടിലായിരുന്നു മൊഴിയെടുപ്പ്. മുംബയ് അധോലോക ക്രിമിനൽ രവി പൂജാരി ഫോണിൽ 25 കോടി രൂപ നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ലീന പറഞ്ഞു. എന്നാൽ, എന്ത് ഇടപാടുമായി ബന്ധപ്പെട്ടാണ് പണംആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. നേരത്തെ നൽകിയ ലീനയുടെ മൊഴിയിലെ അവ്യക്തത മാറ്റാനാണ് വീണ്ടും വിളിച്ചുവരുത്തിയത്. അവർ പലതവണ ഒഴിഞ്ഞു മാറിയ ശേഷമാണ് ഇന്നലെ രാത്രി ഏഴു മണിയോടെ മൊഴി നൽകാൻ സന്നദ്ധമായത്. തൃക്കാക്കര അസി.കമ്മിഷണർ പി.പി.ഷംസിന്റെ നേതൃത്വത്തിലുള്ള മൊഴിയെടുപ്പ് മൂന്ന് മണിക്കൂർ നീണ്ടു. കഴിഞ്ഞ മാസം 15ന‌ാണ‌് നടി ലീന മരിയയുടെ എറണാകുളം കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി പാർലറിന‌് നേരെ രണ്ട‌് പേർ വെടിയുതിർത്തത‌്. തുടർന്ന‌് പ്രതികൾ രക്ഷപെട്ടു. രവി പൂജാരയുടെ പേര‌് പരാമർശിക്കുന്ന പേപ്പർ ഉപേക്ഷിച്ചിട്ടാണ‌് സംഘം രക്ഷപ്പെട്ടത‌്.