മൂവാറ്റുപുഴ: കേരള കർഷകസംഘം മൂവാറ്റുപുഴ ഏരിയാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം എ.കെ.ജി യൂണിറ്റിൽ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് യു.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു, വില്ലേജ് സെകട്ടറി പി.ബി. അജിത് കുമാർ, വാർഡ് കൗൺസിലർ സിന്ധു ഷൈജു, രജീഷ് ഗോപിനാഥ്, ജിനു മോഹൻ, എ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ നോർത്ത് വില്ലേജുതല മെമ്പർഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. പായിപ്ര വില്ലേജിൽ മുതിർന്ന കർഷകനായ വാലുമാരിൽ കേശവൻ നായർക്കും ചെമ്മലയിൽ എം.എം. മോഹനൻ നായർക്കും മെമ്പർഷിപ്പ് നൽകി ഏരിയാ സെക്രട്ടറി കെ.എൻ .ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ സൗത്ത് വില്ലേജ് തല ഉദ്ഘാടനം തെക്കൻകോട് യൂണിറ്റിൽ മുതിർന്ന കർഷകൻ രാഘവന് മെമ്പർഷിപ്പ് നൽകി ഏരിയ പ്രസിഡന്റ് ആർ. ബാബു നിർവഹിച്ചു.