കാലടി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സാംസ്കാരിക തീർത്ഥയാത്രയ്ക്ക് കാലടി അദ്വൈതാശ്രമത്തിൽ സ്വീകരണം നൽകി. പ്രൊഫ. കെ.എസ്.ആർ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക തീർത്ഥയാത്ര നായകൻ വെണ്ണല മോഹനനെ നിരവധി പ്രമുഖർ ചേർന്ന് അനുമോദിച്ചു. ഡോ. എടനാട് രാജന് നമ്പ്യാർ, ശ്രീമൂലനഗരം മോഹൻ, രാജേഷ് ചന്ദ്രൻ, ഡോ. സി.വി. ബാലകൃഷ്ണൻ, കാവാലം ശശികുമാർ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.