paliyanam
പുളിയനം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപനവും യാത്രഅയപ്പും അദ്ധ്യാപക-രക്ഷാകർതൃദിനാഘോഷവും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പുളിയനം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപനവും ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ബീന.ജി. നായർക്കുള്ള യാത്രഅയപ്പും അദ്ധ്യാപക - രക്ഷകർതൃദിനാഘോഷവും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. റോജി.എം ജോൺ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പലിന് പി.ടി.എയുടേയും സ്റ്റാഫിന്റെയും ഉപഹാരം മന്ത്രി നൽകി. പ്രിൻസിപ്പൽ ബീന സ്കൂൾ വികസന ഫണ്ടിലേക്ക് നൽകിയ 70,000 രൂപയുടെ ചെക്ക് മന്ത്രി പി.ടി.എ പ്രസിഡന്റ് പി.എൻ. ഷാജിക്ക് കൈമാറി. വിദ്യാർത്ഥികൾക്കുള്ള എൻേഡാവ്മെന്റ് ജില്ലാ പഞ്ചായത്ത് അംഗം കെ.വൈ. ടോമി വിതരണം ചെയ്തു. കലാ കായിക പ്രതിഭകളെ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എസ്. രാധാകൃഷ്ണൻ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ധ്യ സുകമാരൻ, ഇ.എസ്. നാരായണൻ, പി.ടി.എ പ്രതിനിധി പി.എൻ. നന്ദകുമാർ, പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി പി.വി. അയ്യപ്പൻ, എം.പി..ടി.എ പ്രസിഡന്റ് ഷീജ സജീവ്, എസ്.എം.സി ചെയർമാൻ ഇ.എ. അജിത്കുമാർ, സ്റ്റാഫ് പ്രതിനിധി കെ.ബി. പ്രകാശ്, പി.ടി.എ പ്രസിഡന്റ് പി.എൻ. ഷാജി, എ.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.