sudheer
ചെങ്ങമനാട് ശ്രീമുനിക്കൽ ഗുഹാലയക്ഷേത്ര തൈപ്പൂയ കാവടിയാട്ടമഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ചെങ്ങമനാട് പ്രിൻസിപ്പൽ എസ്.ഐ എ.കെ. സുധീർ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: ചെങ്ങമനാട് ശ്രീമുനിക്കൽ ഗുഹാലയക്ഷേത്ര തൈപ്പൂയ കാവടിയാട്ട മഹോത്സവം സമാപിച്ചു. നൃത്തനൃത്യങ്ങൾ, സംഗീതക്കച്ചേരി, സാംസ്‌കാരിക സമ്മേളനം, കാവടിയാട്ടം, ഭസ്മക്കാവടി, ഭസ്മാഭിഷേകം, ദേശക്കാവടി എന്നിവ അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം ചെങ്ങമനാട് പ്രിൻസിപ്പൽ എസ്.ഐ. എ.കെ. സുധീർ ഉദ്ഘാടനം ചെയ്തു. ഇ.എൻ. നന്ദകുമാർ പ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് കെ.പി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ക്ഷേത്ര സംരക്ഷണ സമിതിയുടെ കാരുണ്യനിധിയും വിതരണം ചെയ്തു. സെക്രട്ടറി ജി. മുരളീകൃഷ്ണൻ, മിഥുൻ ചെങ്ങമനാട് എന്നിവർ സംസാരിച്ചു.