കൊച്ചി : നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൂറനാട് സ്വദേശി ഗോപിനാഥൻ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജനുവരി മൂന്നിന് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനെത്തുടർന്നാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്.
പ്രതി ഇവരുടെ വീട്ടിൽ താമസിച്ചിരുന്നതായി സൂചന ലഭിച്ചതനുസരിച്ച് നൂറനാട് പൊലീസ് പകൽ വീട്ടിലെത്തി പരിശോധിച്ചിരുന്നെന്നും ഇതുവരെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായി അന്വേഷണം തുടരാനും ഹർജിക്കാരോട് അന്വേഷണവുമായി സഹകരിക്കാനും വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് ഹർജി തള്ളി.