കൊച്ചി: നവോത്ഥാന നായകൻ പണ്ഡിറ്റ് കറുപ്പന്റെ ഏക മകൾ കടവന്ത്ര ഗിരിനഗർ കൃഷ്ണ കൃപയിൽ പ്രൊഫ. കെ.കെ. പാർവതി(84) അന്തരിച്ചു. സംസ്‌കാരം നടത്തി.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ 20 വർഷം ബോട്ടണി വകുപ്പ് മേധാവിയായിരുന്നു. ബോട്ടണി വിഭാഗത്തെ ഗവേഷണ വിഭാഗമായി ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. വിരമിക്കുന്നത് വരെ കോളേജിലും ഹോസ്റ്റലിലുമായിരുന്നു ജീവിതം. സപ്തതി ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണ് മരണം. അവിവാഹിതയാണ്. അമ്മ: പരേതയായ കുഞ്ഞമ്മ.