l0cal
കരുണാലയം വൃദ്ധസദനത്തിന്റെ പുതിയ മന്ദിരം ശ്രേഷ്ഠ തോമസ് പ്രഥമൻ കാത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു

പിറവം : യാക്കോബായ സുറിയാനി സഭയുടെ പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ കീഴിൽ മാമലക്കവലയിൽ പ്രവർത്തിക്കുന്ന കരുണാലയം അഭയ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്കിന്റെ കൂദാശയും ഉദ്ഘാടനവും ശ്രേഷഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിച്ചു. നിരാലംബരായ വയോധികരുടെ സംരക്ഷണ കേന്ദ്രമാണ് കരുണാലയം. ആധുനിക സൗകര്യങ്ങളുള്ള പുതിയ ബ്ലോക്കിൽ മുപ്പത് അംഗങ്ങളെ കൂടി താമസിപ്പിക്കാൻ കഴിയുമെന്ന് ഭാരവാഹികൾ പറഞ്ഞു. സമ്മേളനത്തിൽ പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പൊലീത്ത മാർക്കോസ് മാർ ക്രിസോസ്റ്റം അദ്ധ്യക്ഷത വഹിച്ചു. മെത്രാപ്പൊലീത്തമാരായ ജോസഫ് മാർ ഗ്രീഗോറിയോസ്, മാത്യൂസ് മാർ ഇവാനിയോസ്, കോർ എപ്പിസ്കോപ്പമാരായ ജോർജ് ചാലപ്പുറം, ഗീവർഗീസ് മുളയംകോട്ടിൽ, പൗലോസ് പാറേക്കര, അനൂപ് ജേക്കബ് എം.എൽ.എ, നഗരസഭ ചെയർമാൻ സാബു കെ ജേക്കബ്, ഡിവിഷൻ കൗൺസിലർ ബെന്നി വി. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി പീറ്റർ, ശോഭ എലിയാസ്, വൈദികരായ വർഗീസ് പനച്ചിയിൽ, മാത്യുസ് മേപ്പാടം എന്നിവർ പ്രസംഗിച്ചു.