മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മഞ്ചരിപ്പടി 84-ാം നമ്പർ അംഗൻവാടിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. സാജു കുന്നപ്പിള്ളി, ഒ.പി.ബേബി, കെ.എസ്. മുരളി, ബാബു തട്ടാറുകുന്നേൽ, ജോൻസി റോയി, ബിന്ദു ബേബി, ബിനോയി മത്തായി, ഡോ. ജയന്തി.പി.നായർ, ബിന്ദു, ജിജി തോമസ് എന്നിവർ സംസാരിച്ചു.