www
മുടക്കുഴ പഞ്ചായത്തിന്റെയും മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ നടത്തിയ രോഗി- ബന്ധു സംഗമത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ്, വൈസ് പ്രസിഡന്റ് എ.ടി.അജിത്കുമാർ എന്നിവർ സമീപം

കുറുപ്പുംപടി: മുടക്കുഴ പഞ്ചായത്തിന്റെയും മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രോഗി - ബന്ധു സംഗമം നടത്തി. പല വിധത്തിലുള്ള അസുഖം ബാധിച്ച് പാലിയേറ്റീവ് വിഭാഗം പരിചരിക്കുന്ന രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും ഒത്തുചേരലിനാണ് വേദി ഒരുങ്ങിയത്.

പ്രളയകാലത്തുൾപ്പെടെ പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവരെ പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. അജിത്കുമാർ, തോമസ്.പി. കുരുവിള, ബ്ലോക്ക് പഞ്ചായത്തംഗം ജോബി മാത്യു, മിനി ഷാജി, ഷോജ റോയി, പി.കെ. രാജു, ബിപിൻ പൂനത്തിൽ, ബിന്ദു ഉണ്ണി, പി.പി. അവറാച്ചൻ, ഡോ. ആതിര, ഹെൽത്ത് ഇൻസ്പെക്ടർ ബിനീഷ്‌കുമാർ, ജയപൗലോസ് എന്നിവർ സംസാരിച്ചു.