kalady
നഗരവികസനത്തിന്റെ ഭാഗമായി കാനയുടെ നിർമ്മാണം പുരോഗമിക്കുന്നു

കാലടി: ടൗണിലെ കാനയുടെ നവീകരണവും നടപ്പാതയുടെ നിർമ്മാണവും രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ചെങ്ങൽ ആസാദ് സൂപ്പർ മാർക്കറ്റിന് സമീപത്തുനിന്നു അളന്നുതിരിച്ച് മാർക്ക് ചെയ്തു. വ്യാപാരി വ്യവസായി കാലടി യൂണിറ്റിന്റെ പൂർണ സഹകരണത്തോടെയാണ് വികസന നടപടികളെങ്കിലും ചില കടക്കാർ തടസവാദങ്ങളുന്നയിച്ചത് തർക്കത്തിനിടയാക്കി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി, വൈസ് പ്രസിഡന്റ് വാലസ് പോൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സ്വഛ് ഐക്കോണിക് പദ്ധതിയുടെ ഭാഗമായി ബി.പി.സി.എൽന്റെ സഹകരണത്തോടെയാണ് നഗരവികസനം നടക്കുന്നത്. 8.35 കോടി രൂപ ചിലവിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ശ്രീ ശങ്കരവാക്ക് വേ, ഡ്രൈനേജ്, ഓപ്പൺ എയർ സ്‌റ്റേഡിയം, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാർച്ചിൽ പദ്ധതി പൂർത്തിയാകുo. മലയാറ്റൂർ റോഡിലെ ഇരു വശത്തെയും കാനയുടെ നിർമ്മാണം പുരോഗമിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.