mvpa-69
മൂവാറ്റുപുഴ താലൂക്ക്‌ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന സീതാലയം കുടുംബസംഗമവും ശില്പശാലയും ജോയ്‌സ്‌ജോർജ് എം.പി.ഉദ്ഘാടനം ചെയ്യുന്നു. എൽദോ എബ്രഹാം എം.എൽ.എ , ഉഷാശശിധരൻ . ഡോ. ലീന റാണി ,ഡോ. സ്മിത കെ.മോഹൻ , ഡോ. സാറ നന്ദന മാത്യു ,ഡോ. ബാബു കെ.ടി, പി.കെ. ബാബുരാജ്, ഡോ.എം.ആർ.ഷീല, രാജി ദിലീപ്, പി.എസ്. വിജയകുമാർ, പി.പി.നിഷ എന്നിവർ സമീപം

മൂവാറ്റുപുഴ: താലൂക്ക് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന സീതാലയം കുടുംബസംഗമവും, ഏകദിന ശില്പശാലയും ജോയ്‌സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷശശിധരൻ സ്വാഗതം പറഞ്ഞു. ഡി.എം.ഒ ഡോ. ലീനാറാണി മുഖ്യ പ്രഭാഷണം നടത്തി. സീതാലയം കൺവീനർ ഡോ. സ്മിത കെ. മോഹൻ പദ്ധതി വിശദീകരിച്ചു. ഡോ. സാറ നന്ദന മാത്യു ജനനി റിപ്പോർട്ടും ഡോ. കെ.ടി. ബാബു പുനർജനി റിപ്പോർട്ടും അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, സൂപ്രണ്ട് ഡോ.എം.ആർ.ഷീല, നഗരസഭ ഉപസമിതി അദ്ധ്യക്ഷകളായ രാജി ദിലീപ്, ഉമാമത്ത് സലിം, സി.എം.സീതി, പ്രമിള ഗിരീഷ് കുമാർ, കൗൺസിലർമാരായ ഷൈല അബ്ദുള്ള, മേരി ജോർജ് തോട്ടം, കെ.ജെ. സേവ്യർ, ഷിജി തങ്കപ്പൻ, പി.പി.നിഷ, ഷൈലജ അശോകൻ, പി.വൈ. നൂറുദ്ദീൻ,കെ.ബി. ബിനീഷ്‌കുമാർ, ടി.എൻ. മോഹനൻ, ഡോ. അരുൺകുമാർ എന്നിവർ സംസാരിച്ചു.

ഡോ. സൂസൻ മത്തായി ആലുങ്കൽ ക്ലാസെടുത്തു.