mvpa-72
എൻ.ജെ. ജോർജ്ജ്

മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ എൻ.ജെ. ജോർജ് (ഉണ്ണി) നമ്പ്യാപറമ്പിലിനെ തിരഞ്ഞെടുത്തു. 1979ലും 2005ലും പ്രസിഡന്റായിരുന്ന ജോർജിന് ഇത് മൂന്നാം ഊഴമാണ്. 1995 മുതൽ 2005 വരെ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നു. 25 വർഷം വാഴക്കുളം സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (എം) മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റാണ്. നിലവിൽ പ്രസിഡന്റായിരുന്ന കോൺഗ്രസിലെ ജോസ് പെരുമ്പിള്ളിക്കുന്നേൽ രാജി വച്ചതിനെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.