കൊച്ചി: പ്രമുഖ അഭിഭാഷകനും കേരള മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ഇടപ്പള്ളി സ്കൈലെയിൻ സോളിടെയർ ഫ്ളാറ്റിൽ അഡ്വ. ബി. മൂസക്കുട്ടി (95) നിര്യാതനായി. ഗവൺമെന്റ് പ്ലീഡറും കാലിക്കറ്റ് യൂണിവേഴ്സിറ്റി, തലശ്ശേരി മുനിസിപ്പാലിറ്റി എന്നിവയുടെ സ്റ്റാന്റിംഗ് കൗൺസലുമായിരുന്നു. തിരൂർ സീതിസാഹിബ് പോളിടെക്നിക്ക്, എടത്തല കെ.എം.ഇ.എ എൻജിനീയറിംഗ് കോളജ് എന്നിവ നടത്തുന്ന കെ.എം.ഇ.എയുടെ ജനറൽ സെക്രട്ടറി, എറണാകുളം ഈദ്ഗാഹ് കമ്മിറ്റി സ്ഥാപക ചെയർമാൻ, ഫ്രൈഡേ ക്ലബ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എം.ഇ.എസ് ഫോറം ഫോർ ഫെയ്ത്ത് ആന്റ് ഫ്രെറ്റേണിറ്റി മെമ്പറാണ്.
ഭാര്യ: പരേതയായ ആയിശ. മക്കൾ: അബ്ദുൽഖാദർ (അബു ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ, ദുബൈ), അഡ്വ. പി.വി. സലിം, കദീജ. മരുമക്കൾ: മെതാബ്, സൈറ, പരേതനായ ബി. ജമാൽ.