consumerfed

കൊച്ചി: കൺസ്യൂമർ ഫെഡ് ചെയർമാനായി എം. മെഹബൂബിനെയും വൈസ് ചെയർമാനായി പി.എം. ഇസ്മയിലിനെയും തിരഞ്ഞെടുത്തു. 29 മാസത്തെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണത്തിന് ശേഷം കൺസ്യൂമർഫെഡ് ആസ്ഥാനത്തായിരുന്നു തിരഞ്ഞെടുപ്പ്. 14 ജില്ലാ മൊത്ത വ്യാപാര സഹകരണ ഉപഭോക്തൃ സംഘങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഡയറക്ടർമാരും നാല് ഗവണ്മെന്റ് നോമിനികളും ഉൾപ്പെടുന്നതാണ് കൺസ്യൂമർഫെഡ് ഭരണസമിതി.
കോഴിക്കോട് അത്തോളി സ്വദേശിയായ എം. മെഹബൂബ് കൺസ്യൂമർഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറായിരുന്നു. വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പി.എം. ഇസ്മയിൽ മൂവാറ്റുപുഴ സ്വദേശിയാണ്. മാനേജിംഗ് ഡയറക്ടറായി ആർ. സുകേശൻ നേരത്തേ ചുമതലയേറ്റിരുന്നു.

മോളി സ്റ്റാൻലി (തിരുവനന്തപുരം), കെ. പുരുഷോത്തമക്കുറുപ്പ് (കൊല്ലം), ജി. അജയകുമാർ (പത്തനംതിട്ട), കെ. മധുസൂദനൻ (ആലപ്പുഴ), ആർ. പ്രമോദ്ചന്ദ്രൻ (കോട്ടയം), ജോയി തോമസ് (ഇടുക്കി), സി.എ. ശങ്കരൻകുട്ടി (തൃശൂർ), ടി. മുകുന്ദപ്രസാദ് (പാലക്കാട്), ഗോകുൽദാസ് (വയനാട്), കെ. മോഹനൻ (കണ്ണൂർ), വി.കെ. രാജൻ (കാസർകോട്) എന്നിവരും സർക്കാർ നോമിനികളായി ആർ.സി. ലേഖ സുരേഷ്, വി.ടി. സോഫിയ, കെ.വി. നഫീസ, ഇ.എ ശങ്കരൻ എന്നിവരുമാണ് ഡയറക്ടർ ബോർഡിലുള്ളത്.