pinerjani-chittattukara-
പ്രളയത്തിൽ തയ്യൽ മീഷനുകൾ നഷ്ടപ്പെട്ട നൂറ് തൊഴിലാളികൾക്ക് പുനർജനി പദ്ധതിയിൽ തയ്യൽ മെഷീനുകൾ വി.ഡി. സതീശൻ എം.എൽ.എ വിതരണം ചെയ്യുന്നു

പറവൂർ : പ്രളയത്തിൽ ജീവനോപാധി നഷ്ടപ്പെട്ട തയ്യൽ തൊഴിലാളികൾക്ക് പുനർജനി പദ്ധതിയിൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്തിലെ നൂറ് തയ്യൽ തൊഴിലാളികൾക്ക് മുരുഗപ്പ ഗ്രൂഫ് ഒഫ് കമ്പനീസിന്റെ സഹകണത്തോടെയാണ് മെഷീനുകൾ നൽകിയത്. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, ബ്ളോക്ക് പഞ്ചായത്ത് അംഗം പി.ആർ. സൈജൻ, കാർബോറാണ്ടം യൂണിവേഴ്സൽ അസോ. വൈസ് പ്രസിഡന്റ് സുരേഷ് വർഗീസ്, ബ്രിഗേഡിയർ സുരേഷ് നായർ, കമാൻഡർ മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.