parakkadavu
കലാകാരൻമാർക്ക് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു

നെടുമ്പാശേരി: കേരളത്തിലെ തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആയിരം കലാകാരൻമാർക്ക് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാര്യർ, അംഗങ്ങളായ ഷീന സെബാസ്റ്റ്യൻ, സന്ധ്യ നാരായണപിള്ള, ഷിബു മൂലൻ, രാജേഷ് മടത്തിമൂല, കെ.സി. രാജപ്പൻ, രഞ്ജിനി അംബുജാക്ഷൻ, സി.എസ്. രാധാകൃഷ്ണൻ, ടി.എ. ഇബ്രാഹിംകുട്ടി, സംഗീത സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ദിലീപ് കപ്രശേരി, ഫ്രാൻസിസ് തറയിൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തുകളിൽ കുടുംബശ്രീ സി.ഡി.എസ് മുഖേന അപേക്ഷിക്കാം.