പറവൂർ : കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പറവൂർ മേഖലാ സമിതിയുടെ പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് കാമ്പയിനും ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് സാബു സുവാസ് അദ്ധ്യക്ഷത വഹിച്ചു. സജി മാർവെൽ, ആർ. സുനിൽകുമാർ, എ.എ. രജീഷ്, ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.