മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിൽ പട്ടികജാതിപട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് കട്ടിലുകളും വാട്ടർ ടാങ്കുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ. ഏലിയാസ് വിതരണോദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. മുൻപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, മെമ്പർമാരായ നസീമ സുനിൽ, പി.എസ്. ഗോപകുമാർ, എ.ജി. മനോജ്, മറിയം ബീവി നാസർ, ആന്റണി ജോസഫ്, സീനത്ത് അസീസ്, സൈനബ കൊച്ചക്കോൻ, പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കാവ്, അസിസ്റ്റന്റ് സെക്രട്ടറി ബിജു ബേബി എന്നിവർ പങ്കെടുത്തു.