ഉദയംപേരൂർ : കേരള സർക്കാരിന്റ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 1ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ഉദയംപേരൂർ പഞ്ചായത്ത് ബി.എം.എസ് സെക്രട്ടറി പി.വി. ഷാജി നയിച്ച പദയാത്ര പൂത്തോട്ടയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. വിജയൻ ഉദ്‌ഘാടനം ചെയ്തു. കണ്ടനാട് കവലയിൽ നടന്ന സമാപന സമ്മേളനം ജില്ല ജോയിന്റ് സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്‌ഘാടനം ചെയ്തു. എം. എസ്. ഹർഷൻ അദ്ധ്യക്ഷത വഹിച്ചു. വി.ജി. ബിജു, കെ.ബി. സുനിൽകുമാർ, സഹജൻ, എ. ടി. സജീവൻ, പി.വി. റെജിമോൻ, നവീൻ.എൻ.എസ്. എന്നിവർ പങ്കെടുത്തു.