vhss
പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾഎം.സ്വരാജ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു

പനങ്ങാട്: പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന ചടങ്ങിൽ സുരേഷ്ഗോപി.എം.പി. പതാകഉയർത്തി. സ്കൂൾ മാനേജർ ലീലാഗോപിനാഥ മേനോൻ, ജോൺ ഫെർണാണ്ടസ് എം.എൽ.എ, വി.ഡി. സതീശൻ എം.എൽ.എ, ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. ശതാബ്ദി ആഘോഷ ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.കെ. വേണു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരൻ, ജില്ലാ പഞ്ചായത്ത് അംഗം അനിതാഷീലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർപേഴ്‌സൺ ദിവ്യാമിഥുൻ, കുഫോസ് വൈസ്ചാൻസലർ പ്രൊഫ. ഡോ.എ. രാമചന്ദ്രൻ, സിനിമാതാരം സാജു നവോദയ, വി.എച്ച്.എസ്.റീജിയണൽ അസിസ്റ്റന്റ് ഡയറക്ടർ ലിജിജോസഫ്, എച്ച് എസ്.ഇ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ശകുന്തള,എ.ഇ.ഒ എൻ.എക്‌സ്. അൻസലാം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റസീന സലാം, മെമ്പർ കെ.ആർ.പ്രസാദ്, പ്രിൻസിപ്പൽ എൽ. രതീദേവി, സ്റ്റാഫ് സെക്രട്ടറി ജോസി.ടി.ജെ, പി.ടി.എ പ്രസിഡന്റ് എം.ആർ. രാജൻ,പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് ജോസ്, ആഘോഷ കമ്മിറ്റി കൺവീനർ എം.കെ. രവീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.