sabarimala

കൊച്ചി: സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമലയിൽ യുവതികൾ കൂടി ദർശനത്തിനെത്താനുള്ള സാഹചര്യം കണക്കിലെടുത്ത് കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരുമെന്ന് നിരീക്ഷണ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദർശനത്തിന് സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് രേഷ്മാ നിശാന്ത് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്.

മണ്ഡലകാലത്തിനു മുമ്പും ശേഷവും യുവതികൾ ദർശനത്തിനെത്തിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് മടങ്ങേണ്ടി വന്നു. എന്നാൽ,​ മലചവിട്ടുന്ന യുവതികളുടെ എണ്ണം എത്രയാകുമെന്ന് കൃത്യമായി പറയാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യുവതികൾക്ക് പ്രാഥമിക സൗകര്യങ്ങളും അധിക പൊലീസ് സംരക്ഷണവും ഒരുക്കണം. പമ്പയിലും നിലയ്ക്കലും സ്ഥിരം സൗകര്യങ്ങൾ ഒരുക്കാനും സമയം വേണം. കേന്ദ്ര സർക്കാർ തയ്യാറാക്കി സംസ്ഥാന സർക്കാർ അംഗീകരിച്ച ശബരിമല മാസ്റ്റർപ്ളാനിലും മാറ്റങ്ങൾ വേണ്ടിവരും- റിപ്പോർട്ട് പറയുന്നു.