പിറവം: പിറവം നഗരസഭയിൽ കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി ആയുർവേദ ചികിത്സ നൽകുന്ന സ്നേഹധാര പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്‌ഘാടനം പാലച്ചുവട് ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് നിർവഹിച്ചു. നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സഹകരണത്തോടെയാണ് ജില്ലയിൽ ആദ്യമായി ഈ പദ്ധതി പിറവം പാലച്ചുവട് ആയൂർവേദ ആശുപത്രിയുടെ മേൽനോട്ടത്തിൽ ആരംഭിക്കുന്നത് . നഗരസഭ വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ.വി. ശ്രീവൽസ് , ഡോ. ആർ. ഉഷ ,കൗൺസിലർമാരായ അരുൺ കല്ലറക്കൽ, അജേഷ് മനോഹർ, ഐഷ മാധവ് , ബെന്നി വി. വർഗീസ്, സോജൻ ജോർജ്, തമ്പി പുതുവാക്കുന്നേൽ ,കെ.ആർ. ശശി, വത്സല വർഗീസ്, റീജ ഷാജു , ഷൈബി രാജു, മുകേഷ് തങ്കപ്പൻ, ബിബിൻ ജോസ്, ഡോ. പി. അജേഷ്, ഡോ. കെ. പി. സിന്ധുറാണി എന്നിവർ പ്രസംഗിച്ചു.