അങ്കമാലി: എ.പി. കുര്യൻ പഠനകേന്ദ്രം സംഘടിപ്പിച്ച് വരുന്ന ജനവിചാരം പ്രഭാഷണ പരമ്പരയുടെ ഭാഗമായി ജനവിരുദ്ധതയുടെ അഞ്ച് വർഷങ്ങൾ എന്ന വിഷയത്തിൽ അങ്കമാലി എ.പി.കുര്യൻ സ്മാരക ഹാളിൽ പ്രഭാഷണം നടത്തി. കെ.ടി. കുഞ്ഞിക്കണ്ണൻ വിഷയം അവതരിപ്പിച്ചു. പഠനകേന്ദ്രം ചെയർമാൻ അഡ്വ.കെ.കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി. റെജീഷ് സംസാരിച്ചു. വൈസ് ചെയർമാൻ കെ.എസ്. മൈക്കിൾ സ്വാഗതവും ഡയറക്ടർ വിനീത ദിലീപ് നന്ദിയും പറഞ്ഞു.