ഫോർട്ട് കൊച്ചി: സ്വദേശികളെയും വിദേശികളെയും വിസ്മയിപ്പിച്ചു കൊണ്ട് രണ്ടര വയസുകാരന്റെ കാൽപന്തുകളി ശ്രദ്ധേയമാകുന്നു. ഫോർട്ടുകൊച്ചി സ്വദേശികളായ വി വൈൻസ്റ്റെഫി - ഡിറോസ് ദമ്പതിികളുടെ മകൻ ഇറ്റൻ ഡി റോസാണ് താരം. പരേഡ് മൈതാനിയിൽ സാന്റോസ് ക്ളബിന്റെ നേതൃത്വത്തിൽ മുതിർന്ന ഫുട്ബോൾ പരിശീലകൻ റൂഫസ് ഡിസൂസയാണ് ഈ കുരുന്ന് താരത്തിന്റെ പരിശീലകൻ. ഇളംപ്രായത്തിലെ കുരുുന്നിന്റെ മാസ്മരികത മുതിർന്നവർക്കും കൗതുകമായിരിക്കുകയാണ്. ഗോൾ പോസ്റ്റിലേക്ക് ഇരുകാലുകളും ഉയർത്തി യുള്ള ലോംഗ് ഷോട്ട്പായിച്ച് ഗോൾവലകളെ പിടിച്ച് കുലുക്കുന്ന സ്ഥിതിയിലാണ് കളി. ഹെഡ് ചെയ്ത് കളിക്കുുന്നതിലും വലിയ പാടവമാണ്. മെസിയാണ് കുരുന്നിന്റെ ഇഷ്ട കളിക്കാരൻ. പരിശീലകൻ റൂഫസ് ഡിസൂസക്കും കുരുന്നിനു മേൽ ഏറെ പ്രതീക്ഷയാണ്.