mathil
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ ഭരണഘടനാ ശില്പികളുടെയും സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ചിത്രമതിൽ നിർമ്മിക്കുന്നു

ആലുവ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ ഭരണഘടനാ ശില്പികളുടെയും സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ചിത്രമതിൽ നിർമ്മിച്ചു. കാർട്ടൂണിസ്റ്റ് ബാദുഷ നൽകിയ ആശയത്തിന് ഹസൻ കോട്ടപ്പറമ്പിലും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് ജീവൻ നൽകി. സോഷ്യൽ സയൻസ്‌ ക്ലബ് വിവിധ പരിപാടികൾ അവതരിപ്പിച്ചു. കാർട്ടൂണിസ്റ്റ് ബാദുഷ, പ്രിൻസിപ്പൽ സുരേഷ് എം. വേലായുധൻ, ഹസ്സൻ കോട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.