കൊച്ചി: വിശ്വകർമ്മ സർവീസ് സൊസൈറ്റി വടുതല ശാഖ ടി.ആർ.
അപ്പുക്കുട്ടന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ 'വിശ്വകർമ്മ' പുരസ്കാരത്തിന് ഡോ.എസ്. അനന്തു അർഹനായി.
വർഷങ്ങമളായി നിർദ്ധനരായ കിടപ്പിലായ അർബുദരോഗികളെ
വീടുകളിലെത്തി ചികിത്സിക്കുന്നത് വിലയിരുത്തിയാണ് ഡോ. അനന്തുവിന് പുരസ്‌കാരം നൺകുന്നതെന്ന് മഹാകവി ജി. ഫൗണ്ടേഷൻ ചെയർമാനും അർബുദ ചികിത്സാ വിദഗ്ദ്ധനുമായ ഡോ. സി.എൻ. മോഹനൻനായരും കൺവീനർ ടി.ആർ. രാജനും അറിയിച്ചു.
പ്രശസ്ത ചിത്രകാരൻ എം.കെ. സതീശൻ തയ്യാറാക്കിയ ഫലകവും
എണ്ണച്ഛായത്തിൽ തീർത്ത ചിത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഫെബ്രുവരി 10ന് വടുതല വി.എസ്.എസ്. ഹാളിൽ നടക്കുന്ന
സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.