ആലുവ: മുസ്ലീം മതപണ്ഡിതനും ആത്മീയാചാര്യനും സൂഫി പ്രസ്ഥാനത്തിന്റെ ആഗോള തലവനുമായ ഖുതുബുസ്മാൻ ഡോ. ഷേക്ക് യൂസഫ് സുൽത്താൻ ഷാ ഖാദിരി ചിസ്തി (75) നിര്യാതനായി. ഇന്നലെ രാത്രി ഒൻപത് മണിയോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
വ്യാഴാഴ്ച്ച സുൽത്താന്റെ മകൾ ലൈല സുൽത്താന്റെ വിവാഹമായിരുന്നു. സിയാലിൽ നടന്ന ചടങ്ങിൽ അതിഥികളെയെല്ലാം സ്വീകരിക്കാനെല്ലാം സുൽത്താൻ മുന്നിലുണ്ടായിരുന്നു. രാത്രി പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ദേശം വെണ്ണിപ്പറമ്പിൽ ജീലാനി മൻസിലിൽ ആണ് താമസം. രാജ്യവ്യാപകമായി അനുയായികളുണ്ട്. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറാണ്. അമേരിക്കയിലെ കിംഗ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്. 86-ാആമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് അദ്ദേഹത്തെയും ആദരിച്ചിരുന്നു. ഖബറടക്കം പിന്നീട്.
ഭാര്യമാർ: ജമീല, മറിയംബീവി. മക്കൾ: നിസാമുദ്ദീൻ, അഹമ്മദ് കബീർ, ഷംസുദ്ദീൻ, ഹയറുന്നീസ, സൈറ, ഫാത്തിമ, ലൈല.