fisat
കെ പി ഹോർമിസ് എ ലെഗസി ബിയോണ്ട് ബാങ്കിംഗ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെഡറൽ ബാങ്ക് എംഡി & സി ഇ ഓ ശ്യാം ശ്രീനിവാസനിൽ നിന്ന് ഉഷ ഫാബിൻ കെ പി ഫാബിൻ എന്നിവർ ചേർന്ന് എററ് വാങ്ങുന്നു കെ പി ഹോർമിസ് എ ലെഗസി ബിയോണ്ട് ബാങ്കിംഗ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെഡറൽ ബാങ്ക് എംഡി & സി ഇ ഓ ശ്യാം ശ്രീനിവാസനിൽ നിന്ന് ഉഷ ഫാബിൻ കെ പി ഫാബിൻ എന്നിവർ ചേർന്ന് എററ് വാങ്ങുന്നു

അങ്കമാലി:ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ പി.ഹോർമിസിന്റെ ജീവ ചരിത്രവും ഓർമ്മക്കുറിപ്പുകളുടെ സംഗ്രഹവും അടങ്ങിയ 'കെ.പി ഹോർമിസ് എ ലെഗസി ബീയോണ്ട് ബാങ്കിംഗ്' എന്ന പുസ്തകത്തിൻറെ ഫെഡറൽ ബാങ്ക് ചെയർമാൻ ശ്യാം ശ്രീനിവാസൻ നിർവഹിച്ചു. ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്സ് ഫോറം പ്രസിഡന്റ് ടോം തോമസ് അധ്യക്ഷത വഹിച്ചു. സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലറും മുൻ പി.എസ്.സി ചെയർമാനുമായ ഡോ. കെ.എസ് രാധാകഷ്ണൻ അനുസ്മരണ പ്രഭാഷണംനടത്തി.

മുൻ അംബാസിഡർ കെ.പി ഫാബിയൻ , ഉഷ ഫാബിയൻ എന്നിവർ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഡോ. മ്യൂസ് മേരി ജോർജ് ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് ചെയർമാൻ പോൾമുണ്ടാടൻ, മൂക്കന്നൂർ ഗ്രാമ പഞ്ചയാത്തുപ്രസിഡന്റ് ജയാ രാധാകൃഷ്ണൻ , കെ.ജെ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പുസ്തകത്തിൻറെ കോപ്പികൾക്ക് ബന്ധപ്പെടാം.ഫോൺ : 0484 262464