കൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച മൂന്നാമത് നോർത്ത് ഈസ്റ്റ് സോണൽ ബ്ലൈൻഡ് ഫുട്‌ബോൾ നാഷണൽ ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പർ ആയി കേരളത്തിൽ നിന്നുളള സുജിത് പി.സ് തിരഞ്ഞെടുക്കപ്പട്ടു. എൻ.ഇ.എസ്.ബി.എഫ്.സി അരുണാചൽ പ്രദേശിന് വേണ്ടിയായിരുന്നു ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബോൾ അക്കാഡമി അംഗമായ സുജിത് ഗ്ലൗസ് അണിഞ്ഞത്.ഫൈനലിൽ പെനാൽറ്റി ഷൂട് ഔട്ടിൽ അരുണാചലിനെ തോൽപ്പിച്ചു ഷില്ലോങ് ജേതാക്കളായി. കേരളത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബോൾ അക്കാദമി പ്ലേയർ ക്ലിംഗ്സൻ ഡി മരാക് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആസാം, മണിപ്പൂർ, കൊൽക്കത്ത, സിലിഗുരി, ഗുവാഹട്ടി, ടൂറ, മിസോറാം തുടങ്ങിയ ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.