അങ്കമാലി : അങ്കമാലി നഗരസഭയും കൊരട്ടി പോളിടെക്നിക്കും ചേർന്ന് നായത്തോട് സ്ത്രീ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നടത്തിയ മൂന്നുമാസ ബേക്കിംഗ് & കൺഫെക്ഷണറി കോഴ്സ് പൂർത്തിയാക്കിയവർക്ക് യാത്രയയപ്പ് നൽകി
സമ്മേളനം പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാക്കിയ കേക്ക് മുറിച്ച് നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എസ്.ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലിവർഗീസ് കൗൺസിലർമാരായ ടി.വൈ.ഏല്യാസ്, എം.ജെ.ബേബി, കെ.ആർ.സുബ്രൻ, വിനീത ദിലീപ് ,ലേഖ മധു, മുൻ കൗൺസിലർ മേരി വർഗീസ് എന്നിവർ സംസാരിച്ചു..