ആലുവ: ആലുവ പൊലീസ് സ്റ്റേഷനിലെ വനിത എസ്.ഐ ജെർട്ടിന ഫ്രാൻസിസിനും സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.യു. സിജനും വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചു. എടത്തലയിൽ യുവാവിനെ പൊലീസ് മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ ജില്ലാ ആശുപത്രിയിൽ നാട്ടുകാരുടെ പ്രകോപനത്തിനിടെ ജെർട്ടിന ഫ്രാൻസിസിന് നടുവിന് സാരമായ പരിക്കേറ്റിരുന്നു. ദീർഘനാളായി ഡിവൈ.എസ്.പിയുടെയും സി.ഐയുടെയും ഷാഡോ ടീം അംഗമായി പ്രവർത്തിക്കുന്ന സിജൻ നിരവധി പ്രതികളെ പിടികൂടുന്നതിൽ മികച്ച സേവനം നടത്തിയിട്ടുണ്ട്.