yechuri
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിനാലെ സന്ദർശിച്ചപ്പോൾ

കൊച്ചി: ഇന്ത്യയിലെ അത്ര അറിയപ്പെടാത്ത കലാകാരന്മാർക്ക് സ്വന്തം കഴിവു പ്രകടിപ്പിക്കാനുള്ള രാജ്യാന്തര വേദിയായി കൊച്ചിമുസിരിസ് ബിനാലെ മാറുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആസ്പിൻവാൾ ഹൗസിലെ ബിനാലെ വേദിയിലെത്തിയ യെച്ചൂരി ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും കലാകാരന്മാർ ഒരേ വേദിയിൽ അണിനിരക്കുന്നതിനെ പ്രശംസിച്ചു.

ബിനാലെ ആശയം 2010ൽ മുന്നോട്ടുവയ്ക്കപ്പെട്ടതു മുതൽ തനിക്ക് അതുമായി ബന്ധമുണ്ടെന്ന് യെച്ചൂരി പറഞ്ഞു. അന്ന് സംസ്‌കാരിക മന്ത്രാലയത്തിന്റെ കൂടി മേൽനോട്ടമുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായിരുന്നു താൻ. വലിയൊരു പ്രോജക്ടായതുകൊണ്ട് കേന്ദ്രസർക്കാരും അന്ന് ബിനാലെയുടെ ഭാഗമായി. കേരളത്തിൽ ബിനാലെ സാധ്യമാകുമോ എന്നും അന്ന് സംശയമുണ്ടായിരുന്നു. ആ സംശയങ്ങളെല്ലാം ഇന്ന് ദൂരീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.