ksspu
യോഗം ജില്ലാ പ്രസിഡണ്ട് വി മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

ഉദയംപേരൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് (കെ എസ് എസ് പി യു) ഉദയംപേരൂർ യൂണിറ്റിന്റെ 27ാം വാർഷികപൊതുയോഗം ജില്ലാ പ്രസിഡണ്ട് വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.എസ് അമ്മിണി അധ്യക്ഷത വഹിച്ചു . 75 വയസ് പൂർത്തിയാക്കിയ പെൻഷൻകാരെ കെ.കെ ധർമരാജൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു .ജില്ല ട്രഷറർ മനോഹരൻ, മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് എൻ.വി ഗോപാലൻ ,വനിതാ ഫോറം കൺവീനർ പി.കെ രുഗ്മിണി എന്നിവർ സംസാരിച്ചു .

പുതിയ ഭാരവാഹികളായി പിഎസ് അമ്മിണി (പ്രസിഡന്റ് ) , പി എം പുരഷോത്തമൻ (സെക്രട്ടറി) ,സി.എസ് വിദ്യാസാഗർ (ട്രഷറർ) ,എൻ.പി ശശിധരൻ , ടി.കെ ബാലൻ ( വൈസ് പ്രസിഡന്റുമാർ ), ടി.എസ് വിജയൻ, പി.കെ കുമാരൻ ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു .എൻ.പി ശശിധരൻ സ്വാഗതവും, വി.ടി വിജയൻ നന്ദിയും പറഞ്ഞു .