പറവൂർ : പറവൂർ കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടികയറി. മഹോത്സവ ദിനങ്ങളിൽ നിർമ്മാല്യ ദർശനം, അഭിഷേകം, ശ്രീബലി എഴുന്നള്ളിപ്പ്, കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, ദീപക്കാഴ്ച, പുരാണപാരായണം, നാരായണീയം, വിശേഷാൽപൂജകൾ എന്നിവ ഉണ്ടാകം.
ഇന്ന് (തിങ്കൾ) വൈകിട്ട് ഏഴിന് മേജർ സെറ്റ് കഥകളി, രാത്രി ഒമ്പതിന് പിന്നൽ തിരുവാതിര,
നാളെ (ചൊവ്വ) വൈകിട്ട് ഏഴിന് പാഠകം, രാത്രി ഒമ്പതിന് ഭക്തിഗാനസുധ,
30 ന് വൈകിട്ട് ആറരയ്ക്ക് ഭക്തപ്രഭാഷണം, ഏഴിന് ചാക്യാർകൂത്ത്, രാത്രി ഒമ്പതിന് ഭക്തിഗാനമേള,
31 ന് വൈകിട്ട് ആറിന് സോപാന സംഗീതാർച്ചന, ഏഴരയ്ക്ക് ശ്രീകൃഷ്ണ കീർത്തനമഞ്ജലി, രാത്രി ഒമ്പതിന കുറത്തിയാട്ടം
ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചരയ്ക്ക് അഷ്ടപദി സോപാന സംഗീതം, ആറയ്ക്ക് തിരുവാതിരക്കളി, ഏഴിന് ഓട്ടൻതുള്ളൽ, രാത്രി ഒമ്പതിന് ഭക്തിഗാനമേള
രണ്ടിന് രാവിലെ ആറരയ്ക്ക് ഭക്തിപ്രഭാഷണം, പതിനൊന്നിന് ഉത്സവബലി, ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഉത്സവബലി ദർശനം, വൈകിട്ട് അഞ്ചരയ്ക്ക് ഭജൻസന്ധ്യ, ഏഴിന് സംഗീതാർച്ചന, രാത്രി ഒമ്പതിന് കഥാപ്രസംഗം,
വലിയവിളക്ക് മഹോത്സവദിനമായ മൂന്നിന് രാവിലെ ഏഴിന് ഭക്തിപ്രഭാഷണം, എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, നാദസ്വരം, മേജർസെറ്റ് പഞ്ചാരിമേളം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, നാദസ്വരം, പാണ്ടിമേളം, രാത്രി എട്ടിന് സേവ, മേജർസെറ്റ് പഞ്ചവാദ്യം, പന്ത്രണ്ടരയ്ക്ക് പള്ളിവേട്ട, ആറാട്ട്
മഹോത്സവദിനമായ നാലിന് രാവിലെ ഏഴരയ്ക്ക് ഗീതാ പ്രഭാഷണം, പത്തര മുതൽ ആറാട്ട്സദ്യ, വൈകിട്ട് ആറരയ്ക്ക് കൊടിയിറക്കൽ, ഏഴിന് ആറാട്ട് പുറപ്പാട്, രാത്രി എട്ടിന് ഗാനമേളയും വൺമാൻഷോയും, പത്തിന് ആറാട്ട് വരവ്, പന്ത്രണ്ടരയ്ക്ക് നൃത്തകാണിക്കയോടെ സമാപനം.