hindu-ikyavedi
തൃപ്പൂണിത്തുറയിൽ നടന്ന ഹിന്ദു ഐക്യവേദി കൺവെൻഷനിൽ തിരുവാങ്കുളം സംഘടനാ സെക്രട്ടറി വിപിൻ നാരായണൻ സംസാരിക്കുന്നു.

തൃപ്പൂണിത്തുറ: കേരള സർക്കാർ ഹിന്ദു വിരുദ്ധ നിലപാടും ഹൈന്ദവരെ തമ്മിലടിപ്പിക്കാനുള്ള പ്രവൃത്തികളുമാണ് കൈക്കൊണ്ടിരിക്കുന്നത് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.ജി മനോജ് പറഞ്ഞു. ഹിന്ദു ഐക്യവേദി തൃപ്പൂണിത്തുറ മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ തീർത്തും പരാജയപ്പെട്ടു ഈ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും ഇ.ജി.മനോജ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി നവീൻ കേശവൻ മുഖ്യപ്രഭാഷണം നടത്തി.

പുതിയ മേഖലാ ഭാരവാഹികളായി പ്രസിഡണ്ട് രഘു ആമ്പല്ലൂർ, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മരട്, ജനറൽ സെക്രട്ടറി ഹരി, തിരുവാങ്കുളം സംഘടനാ സെക്രട്ടറി വിപിൻ നാരായണൻ എന്നിവരെ താലൂക്ക് ജനറൽ സെക്രട്ടറി വിവേക് പ്രഖ്യാപിച്ചു.