നെടുമ്പാശേരി: രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം കണക്കിലെടുത്ത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടേയും വിവിധ ഡിപ്പാർട്ടുമെന്റുകളുടെ ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു.

സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഐ.ജി. സച്ൻ കുമാർ, എറണാകുളം റൂറൽ എസ്.പി രാഹുൽ ആർ. നായർ, സിയാൽ, സി.ഐ.എസ്.എഫ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, യു.ഡി.എഫ് കൺവീനർ ബന്നി ബഹനാൻ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, അൻവർ സാദത്ത് എം.എൽ.എ, ബി.എ. അബ്ദുൾ മുത്തലിബ്, മുൻ എം.പി കെ.പി ധനപാലൻ എന്നിവർ പങ്കെടുത്തു. നാളെ ഉച്ചക്ക് ഒന്നരക്ക് ചാർട്ടേഡ് വിമാനത്തിലാണ് രാഹുൽ ഗാന്ധിയെത്തുന്നത്.