ആലുവ: എടത്തല പഞ്ചായത്ത് കൊടിക്കുത്തുമല 17ാം വാർഡ് ഗ്രീൻ പാർക്ക് റോഡ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷറഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി. കുഞ്ഞുമുഹമ്മദ്, അംഗം എം.പി. അബ്ദു, നസീർ കൊടികുത്തുമല, എൽദോസ് എന്നിവർ സംസാരിച്ചു.