ആലുവ: രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കാൻ ഉത്തരവാദിത്ത പൂർണമായ ജാഗ്രത പാലിക്കാൻ സമൂഹം തയ്യാറാകണമെന്ന് പാണക്കാട് സെയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു. പരസ്പര വിശ്വാസവും സൗഹാർദവും നിലനിർത്തുവാനും വിഭാഗീയ വിധ്വംസക പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കാനും എല്ലാവരും സന്നദ്ധമാകണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു.
സമസ്തകേരള മദ്രസ മാനേജ്‌മെൻറ് അസോസിയേഷൻ (എസ്.കെ.എം.എം.എ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്‌ളിക് ദിന വിചാര സദസ്സ് 'മാനവീയം2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.കെ.എം.എം.എ ജില്ല പ്രസിഡന്റ് ടി.എ. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി സ്വാഗതവും ട്രഷറർ അബ് ദുൽസലാം ഹാജി ചിറ്റേ ത്തുകര നന്ദിയും പറഞ്ഞു. കുഴിവേലിപ്പടി ജമാ അത്ത് പ്രസിഡന്റ് സി കെ അലിയാർ ഹാജി ദേശീയ പതാക ഉയർത്തി. ജമാഅത്ത് ഖത്തീബ് അഹ്മ്മദ് നൂർ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഐ ബി ഉസ്മാൻ ഫൈസി, ഇസ്മായിൽ ഫൈസി വണ്ണപ്പുറം, എ എം പരീത്, കബീർ മുട്ടം, കെ.എം. യൂസഫ് മാസ്റ്റർ, മുഹമ്മദ് മുസ്ലിയാർ, അബൂബക്കർ ഹുദവി മുണ്ടംപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.