vinayak-k-mahandas-
വിനായക് കെ. മോഹൻദാസ്

പറവൂർ : കോഴിക്കോട് നടന്ന കേരള ടെക്നിക്കൽ അത്‌ലറ്റിക് മീറ്റിൽ വിനായക് കെ. മോഹൻദാസ് ജൂനിയർ ചാമ്പ്യനും ഫാസ്റ്റസ്റ്റ് റണ്ണർ ഒഫ് ദ മീറ്റുമായി തിരഞ്ഞെടുത്തു. അത്‌ലറ്റിക് 100, 200, 400 മീറ്റർ ഇനങ്ങളിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി. കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. മാല്യങ്കര എസ്.എൻ.എം പോളിടെക്നിക്കിലെ ഇൻസ്രക്ടർ മൂത്തകുന്നം കോച്ചേരിൽ വി. മോഹൻദാസിന്റേയും നിഷയുടേയും മകനാണ്. മൂത്തകുന്നം ശ്രീനാരായണ ക്ഷേത്രം ഗ്രൗണ്ടിൽ പൂമാലി വേണുവിന്റെ നേതൃത്വത്തിലാണ് പരിശീലനം ലഭിച്ചത്.