കൊച്ചി : കോൺഗ്രസ് നേതൃ സംഗമത്തിൽ പങ്കെടുക്കാൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ (ചൊവ്വ) കൊച്ചിയിലെത്തും. കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മറൈൻ ഡ്രൈവിലെ നേതൃ സംഗമത്തിൽ വൈകിട്ട് മൂന്നിന് അദ്ദേഹം പ്രസംഗിക്കും. അമ്പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.
നാളെ ഉച്ചയ്ക്ക് ഒന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിക്കും. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എം.പിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. ഗസ്റ്റ് ഹൗസിലെത്തുന്ന അദ്ദേഹം മൂന്നിന് മറൈൻഡ്രൈവിൽ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യും. 4.50 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തും. 6.30ന് ഡൽഹിക്ക് മടങ്ങും.