ഉദയംപേരൂർ : സൗത്ത് പറവൂർ പൊതുമൂലയിൽ ഇരുപതോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ എ.ഐ.വൈ.എഫിൽ അംഗത്വം എടുത്തു.
പൊതുമൂലയിൽ നടന്ന യൂണിറ്റ് രൂപീകരണയോഗം എ.ഐ.വൈ. എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ആൽവിൻ സേവ്യർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തെക്കൻപറവൂർ ലോക്കൽ സെക്രട്ടറി ജിഷ്ണു തങ്കപ്പൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.വി പ്രകാശൻ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡണ്ട് എം.ആർ സുർജിത്, ജില്ലാ കൗൺസിൽ അംഗം കെ.വി മുരുകേഷ്, സി.ജി പ്രകാശൻ എന്നിവർ പ്രസംഗിച്ചു.