കൊച്ചി: ഒരു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. വൈകിട്ട് 6.30ന് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു മടക്കം.
ഗവർണർ ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, വൈസ് അഡ്മിറൽ ആർ.ജെ. നട്കർണി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജെ.ആർ. തിലക്, ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശ് തുടങ്ങിയവർ യാത്രയയപ്പ് നൽകി.
മധുരയിൽ നിന്ന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതിയുടെ സമർപ്പണവും പെട്രോകെമിക്കൽ സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു. തൃശൂരിൽ യുവമോർച്ച പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.